നാദാപുരം: മുപ്പത്തിരണ്ട് കുപ്പി മദ്യവുമായി മൂന്നുപേര്‍ പിടിയിലായി .പെരിങ്ങത്തൂര്‍ കായപ്പനച്ചിയിലും പാറക്കടവ് ചെക്യാട് ബാങ്കിന് സമീപത്തും വെച്ചാണ് ഇവര്‍ പിടിയിലായത്. കായപ്പനച്ചിയില്‍ .
വാഹനപരിശോധനനടത്തുകയായിരുന്ന നാദാപുരം എക്സൈസ്ആണ് മാഹിയില്‍ നിന്നും ബസ്സില്‍ കടത്തുകയായിരുന്ന പതിനഞ്ച് കുപ്പിവിദേശ മദ്യവുമായി കക്കട്ട് സ്വദേശി വലിയപറമ്പത്ത് ശിവദാസന്‍ (42) നെപിടികൂടിയത്. കക്കട്ട് ടൗണ്‍ കേന്ദ്രീകരിച്ചു മദ്യവില്‍പ്പന നടത്തുന്ന ഇയാളെ കുറിച്ചു നാട്ടുകാരില്‍ നിന്ന് നിരന്തരം പരാതി ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു .
മറ്റൊരു സംഭവത്തില്‍ ചെക്യാട് ബാങ്കിന് സമീപം അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരേ സഹായിക്കുന്നതിനിടെ മദ്യക്കുപ്പി ശ്രദ്ധയില്‍ പ്പെട്ട നാട്ടുകാര്‍ വളയം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു തുടര്‍ന്നു പോലീസ്സ് വാഹനം പരിശോധിക്കുകയും സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ പതിനേഴ് കുപ്പി മദ്യം കണ്ടെത്തുകയായിരുന്നു സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ പോലീസ്സ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: