കളിയാട്ട മഹോത്സവം 14, 15 തീയ്യതികളില്‍

Tuesday 9 February 2016 1:53 pm IST

രാവണീശ്വരം: രാവണീശ്വരം തെക്കുമ്പാട് തറവാട് കളിയാട്ട മഹോല്‍സവം 14, 15 തീയ്യതികളില്‍ നടക്കും. 14ന് വൈകിട്ട് 5 മണിക്ക് തറവാട് ബസ്സ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം. തുടര്‍ന്ന് മുളവന്നൂര്‍ ഭഗവതി, രക്തജാതന്‍, വിഷ്ണുമൂര്‍ത്തി, കാര്‍ന്നോന്‍ തെയ്യം, പൊട്ടന്‍തെയ്യം, കുണ്ടാര്‍ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. കളിയാട്ട മഹോത്സവം വിജയിപ്പിക്കുവാന്‍ തറവാട് കമ്മറ്റിയോഗം തീരുമാനിച്ചു. പ്രസിഡന്റ് രവിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി.കൃഷ്ണന്‍ പുല്ലൂര്‍, ടി.ദാമോദരന്‍, ദാമോദരന്‍ വെള്ളിക്കോത്ത്, ടി.വി.മോഹനന്‍, ഗോവിന്ദന്‍ പറയംപള്ളം, ഗോവിന്ദന്‍ പെരിയ, ജയശ്രീ നാരായണന്‍, നാരായണന്‍ വാഴക്കോട്, കുഞ്ഞി നാരായണന്‍, തമ്പാന്‍, ലക്ഷ്മി, മാധവന്‍, മധു, വിജയന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.