ജർമനിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാലു മരണം

Tuesday 9 February 2016 2:59 pm IST

ബെർലിൻ:  ജർമനിയിലെ ബവേറിയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി മരണം.  നൂറോളം പേർക്ക് പരിക്ക്. ബവേറിയയിൽ മ്യൂണിക്കിനു സമീപമാണ് അപകടം നടന്നത്. ഹോൾകിർച്ചനിൽ നിന്ന് റോസെൻ ഹെയിമിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ പാളം തെറ്റി തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ വ്യക്തമാക്കി. അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന് വ്യക്തതയില്ലെന്ന് ബവേറിയൻ പോലീസ് അറിയിച്ചു. പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.ട്രെയിനിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുള്ളതായാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.