പാചകം

Tuesday 9 February 2016 7:37 pm IST

കാരറ്റ് സൂപ്പ് കാരറ്റ് -1/2 ഡസന്‍ സവാള - 1 വലുത് മല്ലിയില - 1 കെട്ട് സെലറി - ഒരു തണ്ട് ഉപ്പ്, കുരുമുളക് - പാകത്തിന് ബട്ടര്‍ - 25 ഗ്രാം തയ്യാറാക്കുന്ന വിധം കാരറ്റ്, സവാള, മല്ലിയില, സെലറി എന്നിവ പൊടിയായരിയുക. ഇത് ഒരു സോസ്പാനില്‍ ഇടുക. വെള്ളം ഒഴിച്ച് ചെറുതീയില്‍ വയ്ക്കുക. എല്ലാം മയമാകുമ്പോള്‍ ഉപ്പും കുരുമുളക് പൊടിച്ചതും ചേര്‍ക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിക്കുക. വെള്ളം ആവശ്യത്തിന് ചേര്‍ത്ത് വിളമ്പുക. കാരറ്റ് ജീവകം 'എ'യുടെ ഉറവിടമാണ്. ചര്‍മത്തിലെ ചുളിവ്, കുരു, വരള്‍ച്ച എന്നിവ മാറ്റാനിത് ഉപകരിക്കും. കാരറ്റില്‍ ഉയര്‍ന്നതോതില്‍ നാരുവര്‍ഗം അടങ്ങിയിരിക്കുന്നു. ജീവകം 'കെ', പൊട്ടാസ്യം, മാങ്കനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, ജീവകം 'ഇ', സിങ്ക് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.