വീട്ടമ്മയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Tuesday 9 February 2016 8:08 pm IST

ഇടുക്കി: ശാന്തമ്പാറയ്ക്ക് സമീപം വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സൊസൈറ്റിത്തലമേട് സ്വദേശി സജിയെയാണ് ദേവികുളം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സൊസൈറ്റിത്തലമേടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരുപത്തിരണ്ട് കാരിയാണ് പീഡനത്തിന് ഇരയായത്.  ജനുവരി 29ന് പട്ടാപകലാണ് പീഡനം നടക്കുന്നത്. രാവിലെ കുട്ടിയെ അങ്കണവാടിയില്‍ വിട്ടതിന് ശേഷം സമീപത്തെ വീട്ടില്‍ സംസാരിച്ച് ഇരിക്കുയായിരുന്നു വീട്ടമ്മ. വീട്ടിന്റെ  മുന്‍വാതില്‍ പൂര്‍ണ്ണമായും തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് 11 മണിയോടെ ഇവര്‍ വീട്ടിലേക്ക് എത്തിയത്. പരിശോധനയില്‍ പിന്നിലെ അടച്ചിരുന്ന വാതിലും തുറന്നു കിടക്കുകയായിരുന്നു. ഇത് അടച്ചതിന് ശേഷം മുന്‍വശത്തേക്ക് എത്തുമ്പോഴാണ് ഒളിച്ചിരുന്ന  27 വയസ് വരുന്ന യുവാവ് വാതില്‍ കൊട്ടിയടച്ച് യുവതിയെ കടന്ന് പിടിച്ചത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തി  ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.  യുവതിക്ക് അപസ്മാരം വന്നതോടെ പ്രതി പിന്‍മാറി. യുവതിയുടെ മൊഴിയെത്തുടര്‍ന്ന് പോലീസ് രേഖാചിത്രമുണ്ടാക്കി നടത്തിയ അന്വേഷണത്തിലാണ് സജി കുടുങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.