കോഴിക്കോട്: ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റെ അഞ്ചാമത് ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സിനിമാ ഗാനരചനാ ശാഖയ്ക്ക് കൈതപ്രം നല്കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി അംഗങ്ങളായ ടി. എ. റസാഖ്, എം.എസ്. സജി, ജോയ് മാത്യു, എം. പത്മകുമാര്‍, കാനേഷ് പൂനൂര് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: