മേക് ഇന്‍ ഇന്ത്യ ക്ലിക്കായി; വിദേശനിക്ഷേപത്തില്‍ 48% വര്‍ദ്ധന

Tuesday 9 February 2016 9:37 pm IST

ന്യൂദല്‍ഹി: ഭാരതത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോതില്‍ 48 ശതമാനം വര്‍ദ്ധന. 19 മാസത്തെ നരേന്ദ്രമോദി ഭരണത്തില്‍ ഈ വമ്പിച്ച നേട്ടമുണ്ടാക്കാനായത് മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമാണ്. മറ്റു ലോക രാജ്യങ്ങളില്‍ എഫ്ഡിഐയില്‍ കുത്തനെ പതനം ഉണ്ടായപ്പോഴാണ് ഈ നേട്ടമെന്ന് വാണിജ്യ-വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. ഉല്‍പ്പാദന രംഗത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നയപരമായ വ്യതിയാനങ്ങള്‍ സഹായകമായി. മേക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഭാരതത്തിലെ 25 സുപ്രധാന മേഖലകള്‍ ലോകത്തിനു മുന്നില്‍വെച്ചു. പ്രതിരോധം, റെയില്‍വേ, നിര്‍മ്മാണ മേഖല തുടങ്ങിയവ തുറന്നുകൊടുത്തു. അടിസ്ഥാന സൗകര്യ വികസന ഫണ്ട് എന്ന ധനമന്ത്രാലയത്തിന്റെ പദ്ധതിയും മറ്റും വഴി കാര്യങ്ങള്‍ വ്യക്തമായി നിര്‍വചിച്ചു. ഈ മേഖലകളില്‍ എഫ്ഡിഐ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും നേട്ടമുണ്ടാക്കാന്‍ കാരണമായെന്ന് മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.