ജയ്പ്പൂര്‍: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ജയാപ്പൂര് ഗ്രാമം നല്ല ദിനങ്ങളിലേക്ക് കുതിക്കുകയാണ്. 810 കുടുംബങ്ങളുള്ള ഇവിടെ എല്ലാ ഭവനങ്ങളിലും സൗജന്യമായി വൈദ്യുതി എത്തിക്കാന്‍ ഒരുങ്ങുകയാണ്.
എല്ലാ വീടുകളിലും സൗജന്യമായി സോളാര്‍ പാനലുകള്‍ എത്തിക്കുന്നത് വെല്‍സ്പണ്‍ എനര്‍ജി ലിമിറ്റഡാണ്. ഇതിനുള്ള നടപടികള്‍ ഉഷാറായി നടക്കുകയാണ്. എല്ലാ വീടുകളിലും സൗരോര്‍ജ്ജം എത്തുന്നതോടെ ജയാപ്പൂര് ഭാരതത്തിലെ ആദ്യ ഹരിത സൗരോര്‍ജ്ജ ഗ്രാമമാകും.
25 കിലോവാട്ട് ശേഷിയുള്ള രണ്ട് സോളാര്‍ പഌന്റുകള്‍ പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. ഇതുവഴി 720 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ സൗജന്യമായി വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഗ്രാമപ്രധാന്‍ ശ്രീനാരായണ് പട്ടേല്‍ പറഞ്ഞു. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനപ്രകാരമാണ് മോദി ജയാപ്പൂര് ദത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: