ചങ്ങനാശേരി: നഗരസഭയുടെ കണ്മുന്നിലുള്ള എംവൈഎഎ റോഡിലുള്ള ഓടയില്‍ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരത്തുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
ഡോക്ടേഴ്സ് ടവറിനോട് ചേര്‍ന്നുള്ള ഓടയിലാണ് മാലിന്യവും അഴുക്കുവെള്ളവും കെട്ടിക്കിടന്ന അസഹ്യമായ ദുര്‍ഗന്ധം പരത്തുന്നത്. ഈവഴിയില് നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെയുള്ള ഓട വളരെ ചെറുതും ഇടുങ്ങിയതുമാണ്. ഒഴുകിയെത്തുന്ന മാലിന്യവും അഴുക്കുജലവും ഇടുങ്ങിയ ഓടയിലെത്തി അടിഞ്ഞുകിടന്ന് ദുര്‍ഗന്ധം പരത്തുകയാണ്. സമീപത്തെ വ്യാപാരികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് ഇന്നലെ രാവിലെ നഗരസഭയിലെ ജീവനക്കാരെത്തി ഓടയില്‍നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള പണികള്‍ തുടങ്ങി. നിലവിലുള്ള ഓട വീതിയും ആഴവുംകൂട്ടി പുനര്നിര്മ്മിച്ചാലേ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: