ഈരാറ്റുപേട്ട: നഗരത്തില്‍ ടൗണില്‍ 15 മുതല്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരങ്ങള്‍ ടൗണിന്റെ വികസനത്തിന് ഉതകുന്നതാണെന്നും ഇവ കാര്യക്ഷമമായി നടപ്പാക്കണമെന്നും ടൗണ്‍ ബസ് സ്റ്റാന്‍ഡ് സംരക്ഷണസമിതി. രണ്ട് സ്റ്റാന്‍ഡുകള്‍ക്കും പ്രാധാന്യം നല്കുന്ന രീതിയിലിള്ള പരിഷ്കരണം സ്വാഗതാര്‍ഹമാണ്. തൊടുപുഴ ഭാഗത്തേക്കുള്ള ബസുകള്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള ബസുകള്‍ കടുവാമൂഴി സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നതോടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്നും സമിതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ ഇരു സ്റ്റാന്‍ഡുകളിലും കയറിപ്പോകുന്നതിന് എടുത്ത തീരുമാനവും കര്‍ശനമായി നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഗതാഗത പരിഷ്കാരത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ച നഗരസഭാധ്യക്ഷനെയും കൗണ്‍സിലര്‍മാരെയും സമിതി ചെയര്മാന് മുനീര്‍ പുളിക്കല്‍, കണ്‍വീനര്‍ ഗഫൂര്‍ മോതീന്‍കുന്നേല്‍, നിയാസ് വെള്ളൂപ്പറമ്പില്‍, ഹക്കിം, ജോണ്സണ് പലായ്ക്കല്, സുബൈര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: