കൊച്ചി: ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ ബൗദ്ധിക സ്വത്തവകാശത്തിന്റെ പ്രസക്തി കണക്കിലെടുത്ത് കൊച്ചി സര്‍വ്വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ കേന്ദ്രം ഒരു വര്‍ഷ എല്‍എല്‍എം കോഴ്സിലേക്ക് (ഐപിആര്‍ സ്പെഷ്യലൈസേഷന്) അപേക്ഷ ക്ഷണിച്ചു.
ബൗദ്ധിക സ്വത്തവകാശികളുടെയും, ഉപയോക്താക്കളുടെയും അവകാശങ്ങള്‍ തുല്യമായി സംരക്ഷിക്കാനുളള നയ രൂപീകരണവും മറ്റും ഈ കോഴ്സിന്റെ പ്രത്യേകതയാണ്. രണ്ട് സെമസ്റ്ററുകളിലായി നടത്തുന്ന കോഴ്സിലേക്ക് നിയമബിരുദത്തില്‍ 55 ശതമാനം മാര്‍ക്കും ക്യാറ്റില്‍ റാങ്കും ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 15ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ംംം.രൗമെ.േിശര.ശി/ുൃീുെലരൗേ െ2016, 0484-2575174, 0484-2575074 നിന്ന് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: