ഇരിട്ടി: എടക്കാനം എല്‍പി സ്കുള് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ മുന്നോടിയായി എല്‍പി തലം മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച കഥ, കവിത, ചിത്രരചന, ഉപന്യാസ രചന മത്സരങ്ങളുടെ ഉത്ഘാടനം പ്രശസ്ത ചിത്രകാരനും കേരളാ ഫോക്ലോര് അക്കാദമി വൈസ് ചെയര്‍മാനുമായ സുരേഷ് കുത്തുപറമ്പ് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് എം.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പ്രഭാകരന് സ്വാഗതം പറഞ്ഞു. നഗരസഭാ‘കൗണ്‍സിലര്‍ പി.ലത, പ്രധാനദ്ധ്യാപിക യു.എം.ആനീസ് ടീച്ചര്‍, പിടിഎ പ്രസിഡണ്ട് പി.പി.പ്രകാശന്, പി.എസ് സുരേഷ് കുമാര്‍, സന്തോഷ് കൊയിറ്റി, വി.കെ ശിവദാസ്, എ.ഉത്തമന് എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ക്കുള്ള മെമന്റോയും ക്യാഷ് അവാര്‍ഡും ഏപ്രില്‍ 3 ന് വൈകുന്നേരം എടക്കാനം എല്‍. പി,സ്കുള് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ സമാപന സമ്മേളന വേദിയില്‍ വെച്ച് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: