കണ്ണൂര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് മാസം ഉണ്ടാകുമെന്നതിനാല്‍ ഈ മാസം തന്നെ പരമാവധി തുക ചെലവഴിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അഡ്ഹോക് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പദ്ധതിചെലവിനത്തില് വര്ധനയണ്ടാക്കാനാകണം. 18 ഗ്രാമപഞ്ചായത്ത് 3 നഗരസഭ, ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ഭേദഗതി പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്കി. സ്വച്ഛഭാരത് പദ്ധതിയില്‍ തുക വകയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ.ഷീല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: