കണ്ണൂര്‍: കല്ല്യാശ്ശേരി കപ്പോത്ത്കാവ് പുതിയ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ നവീകരണ കലശം ഇന്നാരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 12 ന് ഉച്ചക്ക് 12.12നും 1 മണിക്കുമിടയിലുളള മുഹൂര്‍ത്തത്തില്‍ പുന:പ്രതിഷ്ഠാ കര്‍മ്മം നടക്കും. തന്ത്രി പൂന്തോട്ടത്തില്‍ പുടയൂര്‍ ഇല്ലത്ത് പാണ്ഡുരംഗന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. 14 ന് വൈകുന്നേരം സാംസ്ക്കാരിക സമ്മേളനം നടക്കും.പി.കരുണാകരന് എംപി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ക്ഷേത്ര ശില്‍പ്പികളെ ചടങ്ങില്‍ ആദരിക്കും.ഡോ.ആര്.സി.കരിപ്പത്ത്, ഡോ.വി.പി.പി.മുസ്തഫ, എം.വി.രാജന്, കീച്ചേരി രാഘവന് തുടങ്ങിയവര്‍ സംസാരിക്കും. വില്കലാമേളയും അരങ്ങേറും. 18 മുതല്‍ 21 വരെ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മത്സരങ്ങളും അരങ്ങേറും. പുതിയ ഭഗവതി, ഇളംകോലം ,വലിയ തമ്പുരാട്ടി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. 19 ന് രാത്രി 9 മണിക്ക് സയലന്‍സ് എന്ന നാടകവും അരങ്ങേറും. പത്രസമ്മേളനത്തില്‍ കെ.വി.കരുണാകരന്, ഇ.രാജീവന്, പി.സോമന്, എം.സജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: