ആലക്കോട്: പിതാവിനൊപ്പം കാണാതാവുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ജോസ് ഗിരിയിലെ ജോബ് (10)ന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. ജോസ്ഗിരിയിലെ പുതിയിടത്ത് ഷാജിയുടെ മകന് ജോബിനെ കഴിഞ്ഞ 26ന് വൈകുന്നേരത്തോടെ കോഴിച്ചാല്‍ കട്ടപ്പള്ളിയിലെ തോടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 24ന് രാത്രിമുതലാണ് ഷാജിയെയും ജോബിനെയും കാണാതാവുന്നത്. ജോബിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും എങ്ങനെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തിന് പിന്നില്‍ ആരാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മാത്രമല്ല, ഷാജിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടുമില്ല. കേസന്വേഷണത്തില്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ആഷന്‍ കമ്മറ്റി രൂപീകരിച്ചത്. പഞ്ചായത്ത് മെമ്പര്‍ ഷാജി കലാധരന്‍ അധ്യക്ഷത വഹിച്ചു. ജോസ് പുറഞ്ചിറ, ബെന്നിതെള്ളയില് എന്നിവര്‍ സംസാരിച്ചു. ചെയര്‍മാനായി ബെന്നി തോമസിനെയും കണ്‍വീനറായി ജോസ് പുറഞ്ചിറയെയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: