വെള്ളാപ്പള്ളി നടേശന്‍ ഇന്ന് ഇരിട്ടിയില്‍

Tuesday 9 February 2016 10:22 pm IST

ഇരിട്ടി : എസ് എന്‍ ഡി പി യോഗം ജനറല്‍ സിക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് ഇരിട്ടിയില്‍ . ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന സുവര്‍ണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കുന്ന സാന്ത്വന പരിചരണ പരിപാടിയുടെയും, ആറാം ഘട്ട മൈക്രോ ഫിനാന്‍സ് വായ്പാ വിതരണത്തിന്റെയും ഉദ്ഘാടനം വെള്ളാപ്പള്ളി നിര്‍വഹിക്കും. വൈകുന്നേരം 3 മണിക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രീതി നടേശന്‍ ‘ഭദ്രദീപം തെളിക്കും. ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് നേത്രദാന പ്രഖ്യാപനവും. യോഗം കൗണ്‍സിലര്‍ കെ.കെ. ധനേന്ദ്രന്‍ മുഖ്യഭാഷണവും നടത്തും. ധനലക്ഷ്മി ബാങ്ക് അസി. ജനറല്‍ മാനേജര്‍ കെ.ആര്‍. സുരേഷ് ബാബു മൈക്രോ ഫിനാന്‍സ് പദ്ധതി വിശദീകരണം നടത്തും. വിവിധ നേതാക്കള്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.