ഇരിട്ടി: ഇരിട്ടി വീരാജ്പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ കാര്‍ അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പഴയങ്ങാടി സ്വദേശികളായ ഷൗക്കത്തലി, മുനീര്‍, അബ്ദുള്‍ഖാദര്‍, അബ്ദുള്‍ അലി എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീരാജ്പേട്ട ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ടു മാക്കൂട്ടം പള്ളിക്കും ചെക്ക് പോസ്റ്റിനും ഇടയില്‍ കാനയിലേക്ക് മറിയുകയായിരുന്നു. അപകടംപിടിച്ച ഈ വളവില്‍ ഇതിന് മുന്‍പും ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോഡ് ഏറെ പരിചയമില്ലാത്തവരുടെ അമിത വേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. അപകട സൂചനാ ബോര്‍ഡുകള്‍ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും െ്രെഡവര്‍മാര്‍ ഇതൊന്നും ഗൗനിക്കാറില്ല. ഇന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഈ അപകട സൂചനാബോര്‍ഡും തകര്‍ത്താണ് മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: