റോഡ് തകര്‍ച്ച; പ്രതിഷേധ റാലി ഇന്ന്

Tuesday 9 February 2016 10:33 pm IST

ആലക്കോട്: ആലക്കോട്-മോറാനി-നെല്ലിക്കുന്ന്-പാത്തന്‍പാറ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആലക്കോട് യുവജന കൂട്ടായ്മയായ വീവണ്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ഇന്ന് രാവിലെ 9 മുതല്‍ ന്യൂ ബസാറില്‍ ഏകദിന ഉപവാസവും പ്രതിഷേധ റാലിയും സംഘടിപ്പിക്കും. ആയിരക്കണക്കിന് കുടുംബങ്ങള്‍ പുറം ലോകവുമായി ബന്ധപ്പെടുന്ന മലയോരത്തെ തന്ത്രപ്രധാനമായ റോഡാണിത്. റോഡ് കുണ്ടുംകുഴിയും നിറഞ്ഞ് തകര്‍ന്നതോടെ ബസ്സുകളടക്കമുള്ള വാഹനങ്ങളുടെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്. 36 വര്‍ഷമായി ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.