കണ്ണൂര്‍: വിശ്വകര്‍മ്മ കുടുംബകൂട്ടായ്മ 28ന് രാവിലെ 10 മണിക്ക് കെ.സി.വത്സരാജന്‍ നഗറില്‍ സഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ നേതാക്കള്‍ ക്ലാസ്സെടുക്കും. യോഗത്തില്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, കെ.സുഖാകരന്, വിശ്വകര്‍മ്മ സംഘടനാ നേതാക്കള്‍, മറ്റു സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് വി.പി.സോമന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സോമേഷ് ആചാര്യ, എന്‍കെ.അജയകുമാര്‍, കെ.പി.അഭിലാഷ്, കെ.എം.ചന്ദ്രന്, ബാബുരാജ്, പത്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: