കുഞ്ഞിമംഗലം വെള്ളുവ ഗുരിക്കളം ദേവസ്ഥാനം ത്രിദിന കളിയാട്ടം ആരംഭിച്ചു

Tuesday 9 February 2016 11:01 pm IST

പിലാത്തറ: എടാട്ട്പറമ്പത്ത് കുഞ്ഞിമംഗലം വെള്ളുവ ഗുരിക്കളം ദേവസ്ഥാനം ത്രിദിന കളിയാട്ടം ആരംഭിച്ചു. കാരന്താട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്രയും കൈപ്രത്ത് തറവാട്ടില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കലും നടത്തി. ഡോ.വൈ.വി.കണ്ണന്‍ പ്രഭാഷണം നടത്തി. ധര്‍മ്മദൈവം, വെള്ളുവ ഗുരിക്കള്‍, മരുതിയോടന്‍ തൊണ്ടച്ചന്‍ ദൈവങ്ങളുടെ ഉറപ്പാടും നടത്തി. ഇന്നലെ കരിഞ്ചാമുണ്ടി, ഈറ്റുമൂര്‍ത്തി, എള്ളടത്ത് ഭവതി തെയ്യങ്ങളും, വൈകുന്നേരം വെളുത്ത ഗുരുക്കളുടെയും പഞ്ചുരുളിയുടെയും പുറപ്പാട് നടന്നു. ഇന്ന് രാവിലെ 10 മണിക്ക് തെയ്യങ്ങളുടെ പുറപ്പാട്, 11 മണിക്ക് കല്ലന്താട്ട് ഭഗവതിയുടെയും വന്‍കുളത്ത് ഭഗവതിയുടെയും തിരുമുടി നിവരല്‍, തുടര്‍ന്ന് കൂടിയാട്ടം, അന്നദാനം എന്നിവയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.