നാദാപുരം: ഗ്രാമ പഞ്ചായത്ത് മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് ഒരാഴ്ച്ചയായി സമരം നടക്കുന്ന നാദാപുരത്തെ സമരപ്പന്തല്‍ ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് മാസ്റ്റര്സന്ദര്ശിച്ചു. ഇന്നലെ വൈകുന്നേരം സമരപ്പന്തലില്‍ എത്തിയ നേതാക്കള്‍ സമരസമതി പ്രവര്‍ത്തകരുമായി സംസാരിച്ചു. തങ്ങള്‍ അനുഭവിക്കുന്ന യാതനകളും കഷ്ടപ്പാടും നേതാക്കളോട് സ്ത്രികള്‍ അടക്കമുള്ളവര്‍ വിവരിച്ചു .പാര്‍ട്ടിയുടെ എല്ലാവിധ സഹായങ്ങളും സമരത്തിന് പൂര്‍ണ്ണ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയിതു. പരിസര മലിനീകരണം നടത്തുകയും, യാതൊരു നിയമവും പാലിക്കാതെ അശാസ്ത്രീയമായരീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ജയചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. മേഖലാ വൈസ് പ്രസിഡണ്ട് രാമദാസ് മണലേരി, എം. മോഹനന് മാസ്റ്റര്‍ പി. മധു പ്രസാദ്, ശശി എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: