ഗോള്‍പാറ (ആസാം): ആസാമില്‍ ജനക്കൂട്ടം സഹോദരങ്ങളായ രണ്ടു ഭീകരരെ തല്ലികൊന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളായ ബാബുല്‍ മോമിന്, എനര്‍ജി മോമിന് എന്നിവരാണു കൊല്ലപ്പെട്ടത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗ്രാമവാസികളില്‍നിന്നു പണം തട്ടിയെടുക്കുന്നതിനിടെയാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. ലഘുരേഖകളും പണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഭീഷണിക്കത്തുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: