വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചേര്‍ന്നു

Wednesday 10 February 2016 11:09 am IST

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങള്‍ കൊല്ലം താലൂക്ക് ഓഫീസ് പരിസരത്തുള്ള ഗോഡൗണില്‍ എത്തിച്ചേര്‍ന്നു. ജില്ലയിലെ പതിനൊന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 320 ബോക്‌സുകളാണ് നാല് ട്രക്കുകളിലായി ഇന്നലെ ബീഹാറില്‍ നിന്നും എത്തിച്ചേര്‍ന്നത്. ഇതിന്റെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് വിദഗ്ധര്‍ ഈ ആഴ്ച തന്നെ തുടങ്ങും. ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത് കൊല്ലം എന്‍എച്ച് എഐ (ചാത്തന്നൂര്‍) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.ആര്‍. ഗോപാലകൃഷ്ണനാണ്. പോലീസ് സുരക്ഷയും ഗോഡൗണിന് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങള്‍ പുകയില പണ്ടകശാല സ്റ്റേറ്റ് വെയര്‍ ഹൗസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയും സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.