'കിങ്ങിണിക്കുട്ടന്‍': കെ.മുരളീധരനെ പരിഹസിച്ച് വി.എസ്

Wednesday 10 February 2016 4:22 pm IST

തിരുവനന്തപുരം: കെ.മുരളീധരന്‍ എംഎല്‍എയെ 'കിങ്ങിണിക്കുട്ടന്‍' എന്നു പരിഹസിച്ച് വി.എസ്.അച്യുതാനന്ദന്‍. നിയമസഭ പിരിഞ്ഞ ശേഷം മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുരളീധരനെ വി.എസ് പരിഹസിച്ചത്. ക്ലിഫ് ഹൗസിലെ പ്രാര്‍ഥനയില്‍ വരെ സരിത പങ്കെടുത്തുവെന്ന് പറഞ്ഞത് താനല്ല. സരിത സോളാര്‍ കമ്മീഷനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയ കാര്യം താന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ഇതു മനസിലാക്കാതെ 'കിങ്ങിണിക്കുട്ടന്‍' നിയമസഭയില്‍ എന്തൊക്കയോ പ്രസംഗിക്കുന്നത് കേട്ടു. സഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കാനാണ് മുരളീധരന്‍ ദീര്‍ഘനേരം പ്രസംഗിച്ചതെന്നും വി.എസ് ആരോപിച്ചു. സിപിഐ നിയമസഭകക്ഷി നോതാവ് സി.ദിവാകരന്‍, വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ എന്നിവരും വി.എസിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.