ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷെയ്ഖുപുര ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ഇന്ധന ടാങ്കര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തിന്റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: