അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ അയല്‍സഭകളെ രാഷ്ട്രീയവത്കരിക്കാന്‍ സിപിഎം കോണ്‍ഗ്രസ് മത്സരമെന്ന് ആക്ഷേപം. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ ഇരുമുന്നണികളും അട്ടിമറിക്കുകയാണ്. കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തോട്ടപ്പള്ളിയിലും കോണ്‍ഗ്രസ് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ പുത്തന്നടയിലും അയല്‍സഭകളെ കോണ്ഗ്രസ്വത്കരിക്കാന് നടത്തിയ നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിനുശേഷം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സിപിഎം സഖാക്കളെ മാത്രം തിരുകിക്കയറ്റി അയല്സഭയെ പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചു. ഇത്തരം വിവേചനത്തിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെയും അംഗങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: