ശുഭാനന്ദ ദര്‍ശനം

Saturday 20 May 2017 4:56 am IST

ഏതൊന്നിനെപ്പറ്റി താന്‍ അറിയാതെയിരിക്കുന്നുവോ ആ സ്ഥാനത്തു താന്‍ അറിവില്ലാത്തവനും സംശയം മൂലം അവിശ്വാസം ഉള്ളവനും അന്ധനുമായി ഭവിക്കുന്നു. ലോകത്തിലുള്ളതെല്ലാം അറിയുന്നതിന് ഒരു മനുഷ്യനാലും സാധിക്കുന്നില്ല എന്നുള്ളത് ഇക്കാലത്തെ അനേക പണ്ഡിതന്മാരും മറ്റും കൈകൂപ്പി സമ്മതിക്കുന്നു. ഇതു പരമാര്‍ത്ഥമെങ്കിലും പരന്മാര്‍ക്ക് പൊതുവെ അവിശ്വാസത്തിന് അടിസ്ഥാനമെന്നേ വരൂ. എന്നാല്‍ അങ്ങനെയല്ല, സുഖവും ദുഃഖവുമെന്ന രണ്ടു പദത്തില്‍ നിന്ന് എല്ലാം അറിയുവാന്‍ കഴിയും. ഇത് ആദ്ധ്യാത്മ ലോകത്തിലും ശരീരലോകത്തിലും ഉണ്ട്. ആദ്ധ്യാത്മലോകത്തിലെ സുഖത്തിനു നരലോകത്തിലുള്ള സുഖത്തേയും ദുഃഖത്തേയും മറന്നു കളയാന്‍ കഴിയും. ഇതു പോലെ തന്നെ ശരീരലോകത്തിലെ സുഖത്തിന് ആദ്ധ്യാത്മലോകത്തിലെ സുഖത്തെ അറിവുകേടുകൊണ്ടും അധര്‍മ്മം കൊണ്ടും അറിയാതിരിപ്പാനും മറന്നു കളയുവാനും കഴിയും. എന്നാല്‍ ആദ്ധ്യാത്മലോകത്തിലെ സുഖത്തെ ആസ്പദമാക്കി ദുഃഖമെന്ന തിന്മയില്‍ നിന്നു ഒഴിഞ്ഞാല്‍ മതി. സുഖവും ദുഃഖവും ഒരു മനുഷ്യന്റെ ശരീരത്തിലും ആത്മാവിലും അടങ്ങിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.