ഓംപുരിയും ഭാര്യയും വേര്‍പിരിഞ്ഞു

Wednesday 10 February 2016 8:43 pm IST

മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഓംപുരിയും ഭാര്യ നന്ദിതയും 26 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. കുറെക്കാലമായി അകന്നു കഴിയുന്ന ഇവര്‍ വിവാഹമോചനം നേടാതെ തന്നെ കോടതിയുടെ അനുമതിയോടെ പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും നിയമപ്രകാരം ഭാര്യാഭര്‍ത്താക്കന്‍മാരാണെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മകന്റെ പഠന ചെലവും മറ്റുകാര്യങ്ങളും ഓംപുരി തന്നെ വഹിക്കും. നേരത്തെ നന്ദിത ഓംപുരിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. നന്ദിത എഴുതിയ ഓംപുരിയുടെ ജീവചരിത്രം അണ്‍ലൈക്ക്‌ലി ഹീറോ: ദ സ്റ്റോറി ഓഫ് ഓംപുരി പുറത്തിറങ്ങിയതോടെയാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതില്‍ ഓംപുരിയുടെ പഴയ ബന്ധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.