കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതിനു പിന്നില്‍ ഭരണ നേതൃത്വം: ബിജെപി

Wednesday 10 February 2016 8:59 pm IST

ആലപ്പുഴ: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ഭരണ നേതൃത്വത്തിലുള്ളവരാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ പിന്നിലൂടെ അട്ടിമറിച്ച ജനപ്രതിനിധികളാണ് കെ.സി.വേണുഗോപാലും ജി. സുധാകരനും. ഇവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതാകട്ടെ അനധികൃത കയ്യേറ്റത്തിന് പ്രോത്സാഹനം നടത്തിവരുമാനം ഉണ്ടാക്കുന്ന ഡിസിസി പ്രസിഡന്റ് ഷുക്കൂറുമാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അനധികൃത കയ്യേറ്റത്തിനെതിരെ സംഘടിപ്പിച്ച ഇരുപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വി. ബാബുരാജ്, കെ.പി. പരീക്ഷിത്ത്, പി.കെ. വാസുദേവന്‍, വി. ശ്രീജിത്ത്, ആര്‍. കണ്ണന്‍, അനീഷ്‌രാജ്, വി.സി. സാബു, പി.ലിജു, കെ. വിജയനാഥന്‍, ബിജു തുണ്ടില്‍, സുരേഷ്‌കുമാര്‍, എ.ഡി. പ്രസാദ്കുമാര്‍, കൗണ്‍സിലര്‍മാരായ ആര്‍. ഹരി, റാണി രാമകൃഷ്ണന്‍, പാര്‍വ്വതി സംഗീത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.