കാഞ്ഞിരമറ്റം മഹാദേവക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

Wednesday 10 February 2016 9:16 pm IST

തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 18 വരെയാണ് ഉത്സവാഘോഷങ്ങള്‍. ഇന്ന് വൈകിട്ട് 6ന് ദീപാരാധന, 6.30 സംഗീതക്കച്ചേരി, രാത്രി 9നും 9.30നും മദ്ധ്യേ തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 12ന് രാവിലെ 5ന് നടതുറക്കല്‍, തുടര്‍ന്ന് പതിവ് പൂജകള്‍, 8.30ന് പന്തീരടി, നവകംപൂജ, 9.30ന് ശ്രീഭൂതബലി, 11ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് വിശേഷാല്‍ ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് ശ്രീഭൂതബലി, വിളക്ക്, 13-ാം തിയതി മുതല്‍ 15-ാം തിയതി വരെ പതിവ് പൂജകള്‍. 16ന് രാവിലെ പതിവ്പൂജകള്‍, 7ന് തിടമ്പ് സമര്‍പ്പണം, 11 മുതല്‍ ഉത്സവബലിദര്‍ശനം, 11.30ന് പ്രസാദഊട്ട്. 17ന് പതിവ്പൂജകള്‍, 18ന് രാവിലെ പതിവ് പൂജകള്‍, 8ന് മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, വൈകിട്ട് 4.30ന് കാഴ്ച്ചശ്രീബലി, വൈകുന്നേരം 6.45ന് ഗാനമേള, 9ന് കൊടിയിറക്ക് തുടര്‍ന്ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്. 9.30ന് ആറാട്ട്, 11.30മുതല്‍ പറവയ്പ്പ്. മാര്‍ച്ച് 6ന് രാത്രി 8ന് കാവടി നിറയ്ക്കല്‍, 9ന് തൊടുപുഴ ശ്രീകൃഷണസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടല്‍, 7ന് രാവിലെ 8.30ന് കാവടിഘോഷയാത്ര, 11.30ന് കാവടി അഭിഷേകം, 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് ഭസ്മക്കാവടി, 5.30ന് ശ്രീമൂകാമ്പില്‍ ഭഗവതി സന്നിധിയില്‍നിന്നും ഭസ്മക്കാവടി ഘോഷയാത്ര, 6.15ന് ഭസ്മക്കാവടി അഭിഷേകം, 6.35ന് വിശേഷാല്‍ ദീപാരാധന, 7ന് പ്രഭാഷണം, 8ന് ഭക്തിഗാനമേള, 11ന് നൃത്തശില്‍പം, 12ന് ശിവരാത്രി വിളക്ക്, 2ന് നൃത്തനാടകം, 5ന് വെടിക്കെട്ട് എന്നിവയാണ് പ്രധാന ആഘോഷ പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.