കെഎസ്‌യു - എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Wednesday 10 February 2016 9:18 pm IST

തൊടുപുഴ: പെരുമ്പള്ളിച്ചിറയില്‍ കെഎസ്‌യു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അല്‍-അഹ്‌സര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റമുട്ടിയത്. സംഘട്ടനത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും, ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റു. കെഎസ്‌യു പ്രവര്‍ത്തകരായ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ ആരോമല്‍, നിധിന്‍, ബി.എ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്നിവര്‍ക്കും. എസ്എഫ്‌ഐ പ്രവര്‍ത്തകനായ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി റോണിക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ  പെരുമ്പള്ളി ചിറയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിക്ക് സമീപത്ത് വച്ചാണ് സംഭവം. സംഘര്‍ഷം പിന്നീട് പരിക്കേറ്റവരെ പ്രവേശിപ്പിച്ച താലൂക്കാശുപത്രിയിലേക്കും നീണ്ടു. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്. നാളുകളായി പ്രദേശത്ത് ഇരു വിഭാഗം വിദ്യര്‍ത്ഥികളും വെല്ലുവിളി നടത്തി പഠനാന്തരീക്ഷം തകര്‍ക്കുന്നുണ്ട്. കോളേജ് അധികൃതരും പോലീസും കാഴ്ചക്കാരായി നില്‍കുന്ന സ്ഥിതിയായിരുന്നു ഇവിടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.