ഇടുക്കി: വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ റിമാന്റ് ചെയ്തു. ശാന്തന്‍പാറ സൊസൈറ്റിത്തലമേട് സ്വദേശി സജിയെയാണ് കഴിഞ്ഞ ദിവസം ദേവികുളം സി.ഐ റ്റി എ യൂനസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സൊസൈറ്റിത്തലമേടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരുപത്തിരണ്ട് കാരിയാണ് പീഡനത്തിന് ഇരയായത്. ജനുവരി 29ന് പട്ടാപകലാണ് പീഡനം നടക്കുന്നത്. രേഖാചിത്രമുണ്ടാക്കി നാസര്‍, ഓമനക്കുട്ടന്, നവാസ് എന്നിവരടങ്ങുന്ന പോലീസ് സംഘം സി.ഐയുടെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സജി കുടുങ്ങിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: