അലക്സ് നഗര്‍: അലക്സ് നഗര്‍ സത്യന് സ്മാരക വായനശാലയുടെ 39-ാമത് വാര്‍ഷികാഘോഷം വായനശാലാ പ്രസിഡണ്ട് ആര്.എ.അബ്രാഹത്തിന്റെ അധ്യക്ഷതയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഷിന്റോ ലൂക്ക, എം.വി.നാരായണന്, ഇമ്മാനുവേല്‍ സജി തുടങ്ങിയവര്‍ സംസാരിച്ചു. എം.വി.സുനില്‍ കുമാര്‍ സ്വാഗതവും ജോയി പണ്ടാരശ്ശേരില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: