തൃപ്പൂണിത്തുറ സംഭവം വെളിവാക്കുന്നത് എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് മുഖം: എബിവിപി

Wednesday 10 February 2016 10:23 pm IST

കണ്ണൂര്‍: തൃപ്പൂണിത്തുറ ആര്‍എല്‍ബി കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നതെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ ജോയന്റ് കണ്‍വീനര്‍ കെ.കെ.അമല്‍ പ്രസ്താവിച്ചു. തൃപ്പൂണിത്തുറയിലെ സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐ നേതാക്കളുടെ പങ്ക് വ്യക്തമാണ്. തങ്ങള്‍ക്കെതിര് നില്‍ക്കുന്നവരെ ഏതു വിധേനയും അടിച്ചമര്‍ത്തുക എന്ന തന്ത്രമാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥിയാണെന്ന പിരഗണന പോലും നല്‍കാതെ അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് മാനസികമായി പീഡിപ്പിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ നഗര കേന്ദ്രങ്ങളിലും പ്രഘാന കാമ്പസ്സുകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.