ഏച്ചൂര്‍: ഏച്ചൂര്‍ കോട്ടം വയത്തൂര് കാലിയാര് ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ഊട്ടുത്സവം 13 മുതല്‍ 21 വരെ നടക്കും. 13 ന് രാവിലെ 7 മണിക്ക് നടക്കുന്ന അരിയളവോടെ ഉത്സവത്തിന് തുടക്കമാകും. ഉച്ചക്ക് 2 മണിക്ക് നെയ്യമൃത് വ്രതക്കാര്‍ മഠങ്ങളില്‍ പ്രവേശിക്കും. 14 ന് രാത്രി 9 മണിക്ക് വാളെഴുന്നള്ളത്ത്, 15 ന് രാത്രി 8 മണിക്ക് ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വവിളക്കും ഗുരുതിയും, 16 ന് രാത്രി 9 മണിക്ക് വാളെഴുന്നള്ളത്ത്, 17 ന് വൈകുന്നേരം 4 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറക്കല്‍ ഘോഷയാത്ര, 7 ന് പ്രഭാഷണം, 8 ന് തായമ്പക, 9 ന് ഭഗവതി ക്ഷേത്രത്തില്‍ പൂജയും വലിയ ഗുരുതിയും, 10 ന് രാത്രി 10 മണിക്ക് തിരുവത്താഴ പൂജ, 11 ന് ഇരട്ടത്തിടമ്പ് നൃത്തം എന്നിവ നടക്കും. 18 ന് വൈകുന്നേരം 6.45 ന് വില്‍ക്കലാമേള, രാത്രി 8.30 ന് തായമ്പക, രാത്രി 11 ന് ഇരട്ടത്തിടമ്പ് നൃത്തം, 19 ന് വൈകുന്നേരം 4 മണിക്ക് നെയ്യമൃതെഴുന്നള്ളത്ത്, 4.30 ന് ഇരട്ടത്തിടമ്പ് നൃത്തം, 5.30 ന് മോതിരം വെച്ചുതൊഴല്, 5.45 ന് കാഴ്ചവരവ്, രാത്രി 7 മണിക്ക് ഇരട്ടത്തായമ്പക, 9.30 ന് നെയ്യഭിഷേകം, ഇളനീരാട്ടം, കളഭാട്ടം, തിരുവത്താഴ പൂജ, നെയ്യമൃതുകാരുടെ അടിയിലൂണ്, രാത്രി 10.45 ന് കലാപരിപാടികള്‍, 20 ന് വൈകുന്നേരം 2.45 ന് കളരിപ്പയറ്റ് പ്രദര്‍ശനം, 3 മണിക്ക് ശ്രീഭൂതബലിയും തിരുനൃത്തവും, 6 ന് മോതിരം വെച്ചുതൊഴല്, 7 ന് കാനച്ചേരി കൂര്‍മ്പക്കാവിലെ താലപ്പൊലി നിശ്ചയം, രാത്രി 7.30 ന് മാവിലാച്ചാല്‍ മുച്ചിലോട്ട് കാവിലെ കളിയാട്ട നിശ്ചയം, 8 ന് തിരുവാതിരക്കളി, 9 ന് കരിമരുന്ന് പ്രയോഗം, 21 ന് രാത്രി 7.30 ന് കലാപരിപാടികള്‍ എന്നിവ നടക്കും. 11 ന് പഴശ്ശി ഭഗവതിയുടെ പുറപ്പാടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: