കണ്ണൂര്‍: തോട്ടട എസ്എന്‍ കോളേജില്‍ നടന്ന കെഎസ്യു- എസ്എഫ്ഐ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. കെഎസ്യുക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എസ്എഫ്ഐക്കാരനും ഇതേ കോളേജിലെ ബിഎസ്സി വിദ്യാര്‍ത്ഥിയുമായ നാദാപുരത്തെ വള്ളില്‍ ഹൗസില്‍ ചന്ദ്രന്റെ മകന് ജി.സി.ജിതിന്(22) നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കെഎസ്യു പ്രവര്‍ത്തകനായ നാറാത്തെ എസ്.ഷിബിനെ മാരകായുധങ്ങളുപയോഗിച്ച് ജിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ഷിബിനെ കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം തലശ്ശേരിയില്‍ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: