തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസരി ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടന്നുവെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഓരോ മണ്ഡലത്തിലും 4000 മുതല്‍ 5000 വരെ കള്ളവോട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും വോട്ട് സംഘടിതമായി കടന്നുകൂടിയത് ഗൗരവമായി കാണണം. ഇത് വെറും രാഷ്ട്രീയ ആരോപണമല്ല. ഈ തെളിവുകള്‍ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണം.
കേരളത്തിലെ റബ്ബര്‍, ഏലം, കുരുമുളക്, കശുവണ്ടി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റബ്ബര്‍ കര്‍ഷകരുടെ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണ്. വിദേശനിര്‍മ്മിത മരുന്നുകളുടെ ഇറക്കുമതി ചുങ്കം നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട ഉത്തരവില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: