വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Sunday 3 July 2011 8:37 pm IST

കാഞ്ഞങ്ങാട്‌: വ്യാവസായികാവശ്യത്തിനായി കളിമണ്ണെടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ വീണു പത്താം ക്ളാസ്‌ വിദ്യാര്‍ത്ഥി മരിച്ചു. മിയാപദവ്‌, കുളബയലിലെ ലാദ്രസ ഡിസൂസയുടെ മകന്‍ ജോണ്‍ ഡിസൂസ (15)യാണ്‌ മരിച്ചത്‌. കുളബയല്‍ പാടശേഖരത്തിലാണ്‌ അപകടം. പാടശേഖര സമിതിയുടെ ഉടമസ്ഥതയിലുള്ള ടില്ലര്‍ അന്വേഷിച്ചു പോയി തിരിച്ചു വരുന്നതിനിടയില്‍ ആണ്‌ അപകടം. ജസ്റ്റിന്‍ അപ്പോളോ ആണ്‌ മാതാവ്‌ ജോയല്‍ ഡിസൂസ, വില്‍മനോ ജാസ്മിന്‍ സഹോദരങ്ങള്‍. മിയാപദവ്‌ എസ്‌.പി.വി.എച്ച്‌.എസിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ്‌ മരിച്ച ജോണ്‍ ഡിസൂസ ഓടു നിര്‍മ്മാണത്തിനാണ്‌ കുളബയലിലെ വയലില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കളി മണ്ണെടുത്തത്‌. അതിനുശേഷം മണ്ണെടുത്ത കുഴി മൂടണമെന്ന്‌ നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ തയ്യാറായിരുന്നില്ല.