ബിഎംഎസ് ഉപരോധ സമരം നടത്തി

Wednesday 10 February 2016 10:49 pm IST

കോട്ടയം: ബിഎംഎസ് ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാഗമ്പടം ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസ് ഉപരോധിച്ചു. സമരം ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് മാധവന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് തൊഴിലാളികള്‍ക്ക് 26 എ കാര്‍ഡ് നല്‍കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ നിഷേധിക്കുന്ന ഏകപക്ഷിയമായ നിലപാട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് തങ്കച്ചന്‍ പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. കൊച്ചുമോന്‍, മേഖലാ ഭാരവാഹികളായ പണിക്കര്‍ മുട്ടം, ജോഷി, ജയകുമാര്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.