നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Wednesday 10 February 2016 11:16 pm IST

തിരുവനന്തപുരം: വിവിധ സംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പൂജപ്പുര മൈതാനത്ത് അവസാനിക്കുന്ന വിമോചനയാത്രയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും. വഴുതക്കാട് നിന്നും പൂജപ്പുര വഴി തിരുമലയ്ക്കും തിരുമല നിന്ന് വഴുതക്കാട്, ബേക്കറി ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങള്‍ എസ്എംസി, ഇടപ്പഴിഞ്ഞി, പാങ്ങോട്, പള്ളിമുക്ക് വഴി പോകണം. വഴുതക്കാട് നിന്നും പൂജപ്പുര വഴി കരമനയ്ക്കും കരമന നിന്ന് പൂജപ്പുര, ബേക്കറിഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങള്‍ മേട്ടുകട, കിള്ളിപ്പാലം വഴിയും മലയിന്‍കീഴ് കാട്ടാക്കട ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ തിരുമല, പള്ളിമുക്ക്, മിലിട്ടറി ക്യാമ്പ്, ഇടപ്പഴിഞ്ഞി, എസ്എംസി ബേക്കറി വഴി പോകേണ്ടതാണ്. ചാക്ക, പേട്ട, പാറ്റൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ ആശാന്‍ സ്‌ക്വയര്‍, ബേക്കറി, വഴുതക്കാട്, ഡിപിഐ, ജഗതി, പൂജപ്പുര റോഡിലും എയര്‍പോര്‍ട്ട്, ചാക്ക, ഈഞ്ചയ്ക്കല്‍, കോവളം റൂട്ടിലും, ഈഞ്ചയ്ക്കല്‍ വെസ്റ്റ്‌ഫോര്‍ട്ട്, എസ്പി ഫോര്‍ട്ട്, പവര്‍ഹൗസ്, ചൂരക്കാട്ടു പാളയം, തൈക്കാട്, മേട്ടൂകട, വഴുതക്കാട് റോഡിലും, ചാക്ക- കഴക്കൂട്ടം ബൈപ്പാസ് റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കോവളം- നെയ്യാറ്റിന്‍കര- പാറശാല ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ലം- ബൈപ്പാസ് ജംഗ്ഷന്‍ വഴി ഈഞ്ചയ്ക്കല്‍, കല്ലുമ്മൂട് വലിയതുറ പഴയ എയര്‍പോര്‍ട്ട് വഴി ശംഖുമുഖത്ത് ആളെ ഇറക്കിയശേഷം ബംഗ്ലാദേശ്, സെന്റ് സേവേ്യഴ്‌സ് റോഡ്, സ്വീവേജ് ഫാം റോഡ്, സുലൈമാന്‍ സ്ടീറ്റ് വലിയതുറ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വാമനപുരം -വെഞ്ഞാറമൂട്- നെടുമങ്ങാട്, അരുവിക്കര ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ ആള്‍സെയിന്‍സ് വഴി ശംഖുമുഖത്ത് ആളെ ഇറക്കിയശേഷം വെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി, വേളി ബോട്ട് ക്ലബ് റോഡിന്റെ ഇരുവശത്തുമുള്ള ബൈ റോഡുകളില്‍ പാര്‍ക്ക് ചെയ്യണം. വട്ടിയൂര്‍ക്കാവ്, മലയിന്‍കീഴ് കാട്ടാക്കട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ആള്‍സെയിന്‍സ് വഴി ശംഖുമുഖത്ത് ആളെ ഇറക്കിയശേഷം ഈഞ്ചയ്ക്കല്‍ ബൈപ്പാസില്‍ മെയിന്‍ റോഡ് ഒഴിച്ച് മാര്‍ഗ തടസ്സം കൂടാതെ പാര്‍ക്ക് ചെയ്യേണ്ടതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. 9497987001, 9497987002,0471-2558731, 0471- 2558732.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.