നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

Thursday 11 February 2016 10:01 am IST

തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബഹളം. കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് അവസരം നല്‍കാതെ സ്പീക്കര്‍ പറ്റിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സ്പീക്കറുടെ ചെയര്‍ ഒരിക്കലും പറ്റിക്കാറില്ലെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ ഇതിനു മറുപടിനല്‍കി. കോടിയേരിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കി. കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ സമാന്തരസഭ ചേര്‍ന്ന് പ്രമേയം വായിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.