അന്നപൂര്‍ണേശ്വരി ക്ഷേത്രം വാര്‍ഷികോത്സവം 16ന്

Thursday 11 February 2016 10:20 am IST

കാസര്‍കോട്: അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വാര്‍ഷികോത്സവം മാധവ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 16, 17 തീയ്യതികളില്‍ നടക്കും. 16ന് രാവിലെ ഗണപതിഹോമം, ഉഷപൂജ, സുവര്‍ണ്ണകുങ്കുമാര്‍ച്ചന, ഉച്ചപൂജ, വൈകുന്നേരം ദീപാരാധന, ഭജന, മഹാപൂജ. 17ന് രാവിലെ 10ന് പൊങ്കാല, ഉച്ചക്ക് 1ന് തുലാഭാരം, അന്നദാനം. 2.30ന് ഭക്തിഗാനമേള, തവൈകുന്നേരം 6.30ന് തിരുവാതിര, 7ന് ഭജന. രാത്രി 9ന് മഹാപൂജ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് യു.കെ.ഉപേന്ദ്രാചാരി, വൈസ് പ്രസിഡണ്ട് ഹരികുമാര്‍ നായര്‍, സെക്രട്ടറി പി.വി.മോഹന്‍കുമാര്‍, മാതൃസമിതി പ്രസിഡണ്ട് ഹരിണാക്ഷി ടീച്ചര്‍, എക്‌സിക്യൂട്ടിവ് അംഗം സവിത ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.