പഞ്ചഗവ്യ തെറാപ്പി കോഴ്‌സ്

Thursday 11 February 2016 7:36 pm IST

ആലപ്പുഴ: എസ്എല്‍പുരം ഗാന്ധി സ്മാരക സേവാകേന്ദ്രത്തില്‍ പഞ്ചഗവ്യ ചികിത്സയില്‍ മാസ്റ്റര്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നു. തഞ്ചാവൂരിലെ മഹര്‍ഷി വാക്ഭട ഗോശാല അനുസന്താന്‍ കേന്ദ്രത്തിന്റെ ഉപകേന്ദ്രമായാണ് സേവാകേന്ദ്രത്തില്‍ മാസ്റ്റര്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന കോഴ്‌സില്‍ രണ്ടുസെമസ്റ്ററുകളായാവും അധ്യയനം നടക്കുക. 35 പേരടങ്ങുന്ന ബാച്ചുകള്‍ക്കാണ് പ്രവേശനം. ഗുരുകുല സമ്പ്രദായത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളിലായി ഒരുവര്‍ഷം 240 മണിക്കൂര്‍ അധ്യയനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന തരത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. നാടന്‍പശുവിന്റെ പഞ്ചഗവ്യങ്ങളില്‍ അധിഷ്ഠിതമായ ചികിത്സാ സമ്പ്രദായമാണ് പഞ്ചഗവ്യ ചികിത്സ. 25നു രാവിലെ 11ന് മഹര്‍ഷി വാക്ഭട ഗോശാല അനുസന്താന്‍ കേന്ദ്രമേധാവി നിരഞ്ജന്‍കുമാര്‍ വര്‍മ കോഴ്‌സ് ഉദ്ഘാടനം നിര്‍വഹിക്കും. 25,300 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ 29നകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം ജനറല്‍ സെക്രട്ടറി രവി പാലത്തിങ്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആചാര്യ വിനയ് കൃഷ്ണ, ഡോ. ആര്‍.ആര്‍.നായര്‍, പി.എസ്. മനു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.