എസ്എഫ്‌ഐയുടെ ദളിത് പീഡനം: ഹിന്ദു ഐക്യവേദി പ്രകടനം നടത്തി

Thursday 11 February 2016 8:48 pm IST

ആലപ്പുഴ: എസ്എഫ്‌ഐക്കാരുടെ പീഡനത്തെത്തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദലിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും സമ്മേളനവും നടത്തി. ആലപ്പുഴ നഗരത്തില്‍ തോണ്ടന്‍കുളങ്ങരയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി തോണ്ടന്‍കുളങ്ങരയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍, ആര്‍എസ്എസ് ആലപ്പുഴ താലൂക്ക് കാര്യവാഹ് സി. ഉദയന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് താലൂക്ക് പ്രചാര്‍പ്രമുഖ് വിനോദ്, താലൂക്ക് ശാരീരിക് ശി ക്ഷണ്‍പ്രമുഖ് കുമാര്‍, ഹി ന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഡ്വ. ജയശങ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലവൂര്‍ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ വലിയ കലവൂരില് നിന്ന് കലവൂരിലേക്ക് പ്രകടനം നടത്തി. സമ്മേളനത്തില്‍ താലൂക്ക് കാര്യവാഹ് ദീപു, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി രാധാകൃഷ്ണന്‍, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് ലാലപ്പന്‍, ബിജെപി നേതാക്കളായ ടി. ഉണ്ണികൃഷ്ണന്‍, രഞ്ജന്‍ പൊന്നാട് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടനാട് താലൂക്കില്‍ നെടുമുടിയില്‍ നിന്നും മങ്കൊമ്പ് ജങ്ഷനിലേക്ക് പ്രകടനം നടത്തി. സമ്മേളനം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍ ഉദ്ഘാ ടനം ചെയ്തു. സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ സംസാരിച്ചു. തുറവൂര്‍, പാണാവള്ളി, ചേര്‍ത്തല, അമ്പലപ്പുഴ, എടത്വ എന്നീ താലൂക്കു കേന്ദ്രങ്ങളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. നൂറുകണക്കിനു പ്രവര്‍ത്തകര്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു. ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആത്മഹത്യയിലേക്കു നയിച്ച എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് കോളേജ് അധികൃതരും സര്‍ക്കാരും സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.