കട്ടപ്പന: അമ്പലക്കവലയില്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള വയറിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച രാജേഷിനു നാടിന്റെ യാത്രാമൊഴി. പാറത്താനത്ത് കൃഷ്ണന്‍കുട്ടിയുടെ മകന് രാജേഷാ(33)ണ് ബുധനാഴ്ച രാവിലെ 11.30 ഓടെ മരിച്ചത്. ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ചുള്ള വയറിംഗ് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. നാട്ടുകാരുടെ പ്രിയങ്കരനായ രാജേഷിന്റെ മരണവാര്‍ത്ത ഏവരും ഞെട്ടലോടെയാണ് ശ്രവിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിനാളുകള്‍ ആദരാഞ്ജലിയര്‍പ്പിച്ചു. സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര് സംസ്കാര ചടങ്ങിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: