ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ റിസോര്‍ട്ട് മാനേജര്‍ക്ക് പരിക്കേറ്റു

Thursday 11 February 2016 9:53 pm IST

കുമളി: ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ സ്വകാര്യ റിസോര്‍ട്ട് മാനേജര്‍ക്ക് പരിക്കേറ്റു. പൂനൈ സ്വദേശിയായ ഓപ്പറേഷന്‍ മാനേജര്‍ വരുണ്‍ തോമസി(28) നാണ് പരിക്കേറ്റത്. കുമളി തേക്കടിക്കവലയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത വേക്ക്അപ്പ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് റിസോര്‍ട്ടിലെ മുറിയില്‍വെച്ചായിരുന്നു ആക്രമണം. പുലര്‍ച്ചെ മലയാളികള്‍ എന്ന് തോന്നിപ്പിക്കുന്ന ആറുപേര്‍ ഈ റിസോര്‍ട്ടിലെത്തിി ഒരു മുറി എടുത്തിരുന്നു. മൂന്നരയോടെ ഈ സംഘം മടങ്ങിപ്പോകുകയും ചെയ്തിരുന്നു. രാത്രിയില്‍ ഒരു സംഘമാളുകള്‍ ബലമായി മുറിക്കുള്ളില്‍ക്കടന്ന് പാഴ്‌സലുകള്‍ ഒട്ടിക്കുന്ന ബ്രൗണ്‍ പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് വരുണിന്റെ കൈകാലുകളും കണ്ണും വായും ബന്ധിച്ചതിനു ശേഷമായിരുന്നു ആക്രമണം. സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയ ജീവനക്കാരനെ പിരിച്ച് വിട്ടതിന്റെ വൈരാഗ്യം മാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പണമടങ്ങുന്ന പേഴ്‌സും മൂന്നു മോബൈല്‍ ഫോണുകളും ഒരു ബാഗും നഷ്ട്ടപ്പെട്ടിട്ടുണ്ട്. പാലക്കാട് സ്വദേശി എം സെന്തില്‍ കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പാണ് ഇവര്‍ തിരിച്ചറിയല്‍ രേഖയായി ഹോട്ടലില്‍ നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ വന്‍കിട ബിസിനസ്സ് ഗ്രൂപ്പാണ് എന്നവകാശപ്പെടുമ്പോഴും ഈ റിസോര്‍ട്ടില്‍ സുരക്ഷാ കാമറ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം പുലര്‍ച്ചെ നാല് മണിയ്ക്ക് ശേഷം സംഘം കടന്നതായി സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.