ഏറ്റുമാനൂര്‍:ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവത്തിനു കൊടികയറിയ ദിവസം മുതല്‍ നാട്ടില്‍ വൈദ്യുതി വിതരണം നിലച്ചതില്‍ ബി ജെ പി,വിഎച്ച്പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു.
ബി ജെ പി നഗരസഭാ കൗണ്‍സിലര്‍മാരായ അനീഷ് വി.നാഥ്, ഗണേഷ് ഏറ്റുമാനൂര്‍, ഉഷാ സുരേഷ്, പുഷ്പലത, ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണന് നായര്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി കെ ആര് ഉണ്ണികൃഷ്ണന്, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിജയകുമാര്‍, ആര് എസ് എസ് മണ്ഡലം കാര്യവാഹ് അനീഷ്, സനീഷ് ഗോപി, സതീശ് എന്നിവരടങ്ങിയ സംഘം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ട് ഉത്സവ ദിനങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: