കഞ്ചാവുമായി കാക്കനാട് സ്വദേശി പിടിയില്‍

Thursday 11 February 2016 9:56 pm IST

കമ്പംമെട്ട്: കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. എറണാകുളം കാക്കനാട് ആലപ്പാട്ട് വീട്ടില്‍ ജോണ്‍സണ്‍(47) ആണ് കമ്പംമെട്ട് പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 60 ഗ്രാം കഞ്ചാവും 4 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് ചെക്ക് പോസ്റ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്. ഇയാളുടെ ബാഗില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായാണ് 1000 രൂപ നല്‍കി കഞ്ചാവ് വാങ്ങിയതെന്നും ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. കമ്പംമെട്ട് എസ്‌ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മുമ്പും ഇയാള്‍ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.