ജാര്‍ഖണ്ഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നാല് മരണം

Wednesday 11 January 2012 2:31 pm IST

സഹീബ്‌ഗഞ്ച്‌: ജാര്‍ഖണ്ഡിലെ കരോണ്‍പുരോതയില്‍ യാത്രാ തീവണ്ടിയും ചരക്ക്‌ തീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. സാഹിബ്‌ഗഞ്ച് ജില്ലയിലാണ് അപകടം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ബ്രഹ്മപുത്ര എക്സ്‌പ്രസ് ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ട്രെയിനിന്റെ 11 ബോഗികളും ബ്രഹ്മപുത്രയുടെ ഒരു സ്ലീപ്പര്‍ കോച്ചും പാളം തെറ്റി. ദിബ്രൂഗറില്‍ നിന്ന്‌ ദല്‍ഹിയിലേക്ക്‌ പോകുകയായിരുന്ന ബ്രഹ്മപുത്ര എക്സ്‌പ്രസ്. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു കഴിഞ്ഞ രാത്രി മുതല്‍ ഗുഡ്സ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മറ്റൊരു ട്രാക്കിലൂടെ പോവുകയായിരുന്ന ബ്രഹ്മപുത്ര പാളം തെറ്റിയ ഗുഡ്സിന്റെ ബോഗികളില്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. സംഭവ സമയത്ത്‌ ചരക്ക്‌ തീവണ്ടിയില്‍ ഡ്രൈവര്‍ ഇല്ലാതിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്‌. സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മാള്‍ഡയില്‍ നിന്നു രണ്ട് അടിയന്തര ട്രെയിനുകള്‍ സംഭവസ്ഥലത്തേക്കു സര്‍വീസ് നടത്തി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ്‌ ത്രിവേദി അഞ്ചു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.