ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Wednesday 11 January 2012 11:22 am IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം പിന്‍വലിച്ചു. ജനങ്ങളോടു തീരപ്രദേശങ്ങളില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുമാത്രയിലെ ആച്ചെ പ്രവിശ്യയിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്റ്റര്‍ സ്കെയിലില്‍ 5.4ഉം 5ഉം തീവ്രതയുള്ള രണ്ടു തുടര്‍ചലനങ്ങളും ഉണ്ടായി. മിലാബോ നഗരത്തിനു 350 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറു സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2004 ഡിസംബറില്‍ ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും 2,20,000 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അന്നുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.